ഞാന്‍ ഒരു പാവം ഗര്‍ജ്ജിക്കുന്ന സിംഹം...

Monday, February 16, 2009

MOHAN LAL -RE-LOADED


ആക്ഷന്‍ വേഷങ്ങള്‍ വളരെ സിമ്പിള്‍ ആയി ചെയ്യാം എന്ന് മലയാളികളെ മനസ്സിലാക്കി തന്ന മോഹന്‍ലാലിന്‍റെ "ഇരുപതാം നൂറ്റാണ്ട് " എന്ന സൂപ്പര്‍ ഹിറ്റ് സിനിമയുടെ രണ്ടാം ഭാഗം ഉടന്‍ റിലീസ് ചെയ്യുമെന്നാണ് അതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത് . ബിഗ് ബി എന്ന ചിത്രത്തിലൂടെ മലയാള സിനിമയ്ക്ക് ഒരു പുതിയ ദൃശ്യ ഭാഷ നല്കിയ അമല്‍ നീരദ് എന്ന സംവിധായകനും, മികച്ച തിരക്കഥകള്‍ എഴുതിയ സ.എന്‍ സ്വാമിയും ചേരുമ്പോള്‍ സാങ്കേതികമായി മികച്ച ഒരു സിനിമ തന്നെ പ്രതീക്ഷിക്കാം. അതിലുപരി മോഹന്‍ലാല്‍ എന്ന അതുല്യ നടന്‍റെ മാനറിസങ്ങള്‍ മലയാളികള്‍ ഇരുകയ്യും നീട്ടി സ്വീകരിക്കും എന്നും പ്രതീക്ഷിക്കാം. 5 കോടി രു‌പ മുതല്‍ മുടക്കിയാണ് ഈ സിനിമ നിര്‍മിച്ചിരിക്കുന്നത്. ശോഭന, മീന തുടങ്ങിയ മോഹന്‍ലാലിന്‍റെ മുന്‍ നായികമാരും ഈ ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നു. ഒരു പക്ഷെ ഇത് മലയാളത്തിലെ "ONE OF THE MOST STYLISH CINEMA" ആയിരിക്കും.........

1 comment:

Midhu said...

എസ്.എന്‍ . സ്വാമിയുടെ തിരക്കഥയൊക്കെ ഉഗ്രന്‍ തന്നെ. പക്ഷേ, സിബിഐ സിനിമ സീരീസില്‍ പാവം ഒൗ സേപ്പച്ചനേയും കുടുംബത്തേയും 3 ഭാഗങ്ങളിലും എത്തിച്ച സ്വാമിയോട് അന്നേ ഒരു കാര്യം ചോദിക്കണമെന്ന് വിചാരിച്ചതാണ്. കേരളത്തില്‍ കുറ്റം ചെയ്യുന്നത് ഈ ഒൗസേപ്പച്ചനും കുടുംബവും മാത്രമാണോ സ്വാമീ... എന്ന്. അതുപോലെയാണോ സാഗര്‍ എലിയാസ് ജാക്കിയെന്ന് നമുക്ക് കാത്തിരുന്നു കാണാം.