ഞാന്‍ ഒരു പാവം ഗര്‍ജ്ജിക്കുന്ന സിംഹം...

Monday, March 30, 2009

ജാതിസംവരണവും, സാമ്പത്തികസംവരണവും

സംവരണ വിഷയത്തില്‍ സുപ്രീംകോടതി വിധി വന്നു. കഴിഞ്ഞ 30 വര്‍ഷമായി പി.എസ്.സി നടപ്പിലാക്കികൊണ്ടിരുന്ന സംവരണ രീതിയില്‍ യാതോരുമാറ്റവും വരുത്തേണ്ട എന്ന വിധി വന്നുകഴിഞ്ഞപ്പോള്‍ ഇത്രയും കാലം അതിന്റെ പേരിലുണ്ടായ പുകിലുകളൊക്കെ വെള്ളത്തില്‍ വരച്ച വരപോലെയായി. 20 -20 രീതിയില്‍ ആര്‍ക്കും കോട്ടം തട്ടാത്ത രീതിയില്‍ പി.എസ്.സി അത് നടപ്പിലാക്കി കൊണ്ടിരുന്നപ്പോള്‍, ഏതോ ഒരുവന്റെ തലയില്‍ 50 ന്‍റെ ഒറ്റ യൂണിറ്റായി പരിഗണിക്കണം എന്ന ഒരു ബുദ്ധി ഉദിച്ചത്. പിന്നെ കോടതിയായി, ഹൈ കോടതി വിധി വന്നു. അതിനെതിരെ പി.എസ്.സി യും നായര്‍ സര്‍വിസ് സൊസൈറ്റി യും സുപ്രീംകോടതിയെ സമീപിച്ചതും എല്ലാം മാധ്യമങ്ങളും ചാനലുകളും ശരിക്കും ആഘോഷിച്ചു. സത്യത്തില്‍ നീതി നടപ്പായി എന്ന് പറഞ്ഞാല്‍, അതുതന്നെയാണ് ശരി. പിന്നോക്ക വിഭാഗക്കാരുടെ ഇപ്പോഴുത്തെ അവസ്ഥ പഴയപോലെ ശോചനീയം അല്ല. തന്നെയുമല്ലേ സാമ്പത്തിക വിദ്യഭ്യാസ കാര്യങ്ങളില്‍ ഇത്തരക്കാര്‍ക്ക് ആനുകൂല്യങ്ങളും ഉണ്ട്. നന്നായി പഠിച്ചു പരീക്ഷയെഴുതി ആദ്യ റാങ്ക് കിട്ടുന്ന ഒരുമുന്നോക്കകാരന്‍ അവനു കിട്ടിയ റാങ്ക് -നേക്കാള്‍ താഴെ വന്നു ജോലി കിട്ടുന്നതില്‍ ആര്‍ക്കും ഒരുപരാതിയും പറയാനില്ല. ഇപ്പോഴുതെ അവസ്ഥയില്‍ തന്നെ നൂറുപേരെ നിയമിക്കുമ്പോള്‍ 50% നും മുകളില്‍ പിന്നോക്കക്കാര്‍ ആണ് നിയമിക്കപെടുന്നത്. സര്‍ക്കാര്‍ 50-50 എന്ന നിയമനിര്‍മാണം നടത്തുകയാണെങ്കില്‍ അതിനോടൊപ്പം " ഇനി സര്‍ക്കാര്‍ ഒഴിവുകളിലേക്ക് മുന്നോക്കക്കാര്‍ അപേക്ഷിക്കേണ്ടതില്ല " എന്ന നിയമംകൂടി പാസക്കുകയാണ് നല്ലത്. മുന്നോക്കക്കാര്‍ തെണ്ടി തിരിഞ്ഞു നടക്കട്ടെ. എന്തായാലും നീതിപീഠം ഒരിക്കല്‍ കോടി അന്തസ്സുകാട്ടി. ക്രീമിലയെര്‍ പരിധി 9ലക്ഷം ആക്കണം എന്നു ഉദ്ഘോഷിച്ച പിന്നോക്കകരുടെ നേതാക്കന്‍ മാരെ നിങ്ങളോട് ഒരു ചോദ്യം- ഒരു നേരത്തെ ഭക്ഷണത്തിന് വകയില്ലാത്ത, ഒരുദിവസം 50 രൂപ പോലും വരുമാനമില്ലാത്ത ആരും നിങ്ങളുടെ ഇടയില്‍ ഇല്ലേ. അതോ അവരെ നിങ്ങള്‍ കണ്ടില്ല എന്നു നടിക്കുന്നോ? പരിധി 9 ഉം 10 ഉം ലക്ഷം ആക്കണം എന്നു പറയുമ്പോള്‍ നിങ്ങള്‍ എങ്ങനെ പിന്നോക്കകാരനാകും സുഹൃത്തെ? ഇത് കാപട്യമല്ലേ? അതുകൊണ്ട് മുന്നോക്കക്കാരെ ഇതുകൊണ്ടൊന്നും നമ്മുടെ പോരാട്ടം അവസാനിപ്പിക്കരുത്. നേരിട്ടും അല്ലാതെയും ഇതിനുവേണ്ടി പ്രവര്‍ത്തിച്ചവര്‍കുള്ള നന്ദി അറിയിക്കുന്നു. ഇനിയും നമ്മുക്ക് ഒരുപാട് ചെയ്തുതീര്‍ക്കാനുണ്ട്. ജാഗ്രതയോടെ ഇരിക്കുക, ഉണര്‍ന്നു പ്രവര്‍ത്തിക്കുക. ജാതി സംവരണം ഒഴിവാക്കി, സാമ്പത്തികസംവരണം ഏര്‍പ്പെടുത്തുന്നത് വരെ പോരാടുക. റോബര്‍ട്ട് ഫ്രോസ്റ്റ്‌- ന്റെ വിഖ്യാതമായ വരികള്‍ ഞാന്‍ ഇപ്പോള്‍ ഓര്‍ക്കുന്നു. "The woods are lovely, dark and deep, But I have promises to keep, And miles to go before I sleep, And miles to go before I sleep. ..."

4 comments:

madhumuraleekrishnan said...

paavappettavane ivide aarkkum venda...avante vote maathram mathi....sampathika samvaranam nadappakkenda kaalam athikramichirikkunnu..creamylayer paridhi orikkalum 2 lakshathil koodan paadilla .ennale saadhukkalkku gunamulloo...

Anonymous said...

ക്രീമിലെയര്‍ പരിധി 10 ഉം 12ഉം ലക്ഷമായി ഉയര്‍ത്തിയാലേ ഇന്ന് പിന്നാക്കക്കാരെന്ന് നടിക്കുന്ന പലര്‍ക്കും സംവരണം കിട്ടൂ... അതാണ് ക്രീമിലെയര്‍ പരിധി ഇനിയും ഉയര്‍ത്തണമെന്ന് വാദിക്കുന്നത്. സംവരണം അര്‍ഹതയുള്ളവര്‍ക്ക് കിട്ടട്ടേ..., കോടതി വിധി സ്വാഗതം ചെയ്യുന്നു.

Anonymous said...

yes. u guys r true..we need to act against it..but how..?

Deva madathil said...

ഇവിടെ രണ്ടു ജാതിയെ ഉള്ളു , പണക്കാരനും പാവപ്പെട്ടവനും അതില്‍ പാവപ്പെട്ടവന് ആണ് സംവരണം വേണ്ടത് .ഒരു കടയില്‍ ചെന്ന് ഒരു കിലോ അരി ചോദിക്കുമ്പോള്‍ അതിന്‍റെ വില തീരുമാനിക്കുന്നത് ജാതിയും മതവും ചോദിച്ചല്ല .പിന്നെ ഇതെല്ലാം രാഷ്ട്രിയം ആണ് .വിഭജിച്ചു ഭരിക്കുക എന്ന പഴയ ബ്രിട്ടീഷ് തന്ത്രം .ഇന്നത്തെ അവസ്ഥയില്‍ സംവരണം അനുഭവിക്കുന്ന വിഭാഗങ്ങളിലെ പാവപ്പെട്ടവന്‍റെ അടുത്തൊന്നും ഇതിന്റെ ഫലം എത്തുമെന്നു തോന്നുന്നില്ല.
പിന്നെ ഉയര്‍ന്ന ജാതിയില്‍ പിറന്നു എന്നത് കൊണ്ടു അയാള്‍ പിച്ചച്ചട്ടി എടുത്ത് തെണ്ടണം എന്നത് എവിടുത്തെ നീതി?

പിന്നെ മുന്നോക്ക ജാതിയില്‍ പെട്ടവര്‍ക്ക് ഇത് വന്നത് കയ്യിലിരിപ്പ് കൊണ്ടാണ് .സ്വന്തമായി പാര്‍ട്ടിയും എം എല്‍ എ മാരും ഉണ്ടായിരുന്ന എന്‍ എസ്സ് എസ്സ് ഇപ്പോള്‍ കരഞ്ഞതു കൊണ്ട് എന്തുകാര്യം .ഇനിയെങ്കിലും കണ്ണ് തുറക്കുക വോട്ട് ബാങ്ക് ആവാന്‍ ശ്രമിക്കുക അല്ലാതെ കോണ്ഗ്രസ് കാരനും കമൂനിസ്റ്റ് കാരനും ആയി താമില്‍ തല്ലാതെ ഒന്നിച്ചു നിന്ന്‍ സമുദായത്തിനു വേണ്ടി പൊരുതുക അല്ലെങ്കില്‍ മണ്ണും ചാരി നിന്നവന്‍ പെണ്ണും കൊണ്ടു പോകും