ഞാന്‍ ഒരു പാവം ഗര്‍ജ്ജിക്കുന്ന സിംഹം...

Saturday, July 4, 2009

ഒരു വണ്ട്‌ മുരളുന്നു........മലയാളികളുടെ മനസ്സിലേക്ക്




അപ്രതീക്ഷിതമായി ഉച്ചക്ക്‌ ശേഷം ഒരു ഇടവേള കിട്ടിയപ്പോള്‍ ഒരു സിനിമ കാണാം എന്ന് തീരുമാനിച്ചു. മിക്ക സിനിമകളും കാണുന്ന ഒരു സ്വഭാവം എനിക്കുണ്ട്. അങ്ങനെ ബ്ലെസി സംവിധാനം ചെയ്ത "ഭ്രമരം" എന്ന സിനിമ കാണാനായി തിരുവനന്തപുരം ശ്രീകുമാര്‍ തിയറ്ററില്‍ എത്തി. സാമാന്യം നല്ല ജനത്തിരക്കുണ്ട്. ബ്ലെസി വിധാനം നിര്‍വഹിക്കുന്നു എന്നതും മോഹന്‍ലാല്‍ അഭിനയിക്കുന്നതും ആയ സിനിമ എന്ന പ്രത്യേകത കൊണ്ട് ഈ സിനിമ കാണണം എന്ന് തിരുമാനിച്ചിരുന്നു. കാരണം "തന്മാത്ര" എല്ലാവരാലും പ്രശംസിക്കപ്പെട്ട ഒരു സിനിമ ആയിരുന്നു എന്ന് പറയേണ്ടതില്ലല്ലോ. പൊളി സിനിമയാണ്, കാണണ്ട എന്നൊക്കെ ചിലര്‍ പറഞ്ഞിരുന്നു എങ്കിലും ഞാന്‍ കാണണം എന്ന് തിരുമാനിച്ചിരുന്നു. തന്നെയുമല്ല വളരെ ലാഖവത്തോടെ എന്‍റെ സുഹൃത് ഈ സിനിമയുടെ കഥയും ക്ലൈമാക്സും പറഞത് ഞാന്‍ കേട്ടിരുന്നു.
രണ്ടു മണിക്കൂര്‍ പത്തുമിനിട്ടു കഴിഞ്ഞപ്പോള്‍ തിയറ്ററില്‍ നിന്നും പുറത്തിറങ്ങി റെയില്‍വേ സ്റ്റേഷനിലേക്ക് നടക്കുമ്പോള്‍ മനസ്സില്‍ ജീപ്പ് ഡ്രൈവര്‍ ശിവന്‍കുട്ടി യുടെ മാനറിസങ്ങള്‍ മാത്രമായിരുന്നു. അത്ര മനോഹരമായി മോഹന്‍ലാല്‍ ഈ കഥാപാത്രത്തെ ഉള്‍ക്കൊണ്ട്‌, മനോഹരമായി ചിത്രം സംവിധാനം ചെയ്തിരിക്കുന്നു, മനോഹരമായി രംഗങ്ങള്‍ ചിത്രികരിചിരിക്കുന്നു. പൊളി,കാണണ്ട എന്നീ വാക്കുകളോട് തന്നെ എനിക്ക് പുച്ഛം തോന്നിയ നിമിഷങ്ങള്‍. സത്യത്തില്‍ ക്ലൈമാക്സ്‌ അറിഞ്ഞു സിനിമ കണ്ടതാണ് എന്നെ സംബന്ധിച്ച് ഗുണകരമായി. എന്തിനാണ് ഒരുമനുഷ്യന്‍ ഇത്രയും കഷ്ടപ്പെട്ട് കു‌ട്ടുകരെ അയാളുടെ വീട്ടിലേക്കു കൊണ്ടുവരുന്നത്‌ എന്ന് ഓര്‍ത്തപ്പോള്‍ തന്നെ, എനിക്ക് വല്ലാത്ത വിഷമം തോന്നി. തന്റെ അവസ്ഥക്ക് കാരണക്കാരായ കു‌ട്ടുകാരെ ഭയപെടുത്തിയും, ബലപ്രയോഗം നടത്തിയും, കൊണ്ടുവരുന്ന കല്ലും,മുള്ളും, കയറ്റങ്ങളും, കുത്തനെയുള്ള ഇറക്കങ്ങളും ഉള്ള വഴിയിലുടെ തന്റെ വീട്ടിലേക്കു കൊണ്ടുവരുന്ന ആ യാത്ര ശിവന്‍കുട്ടിയുടെ കലങ്ങി മറിഞ്ഞ മനസ്സാണ് വരച്ചുകാട്ടുന്നത്.

തന്റെ മനസ്സിന്റെ നിയന്ത്രണം കൈവിട്ടുപോകുമ്പോള്‍ ഒരു വണ്ട്‌ (ഭ്രമരം) അവനു ചുറ്റും വട്ടമിട്ടു പറക്കുകയാണ്. അപ്പോള്‍ അവന്റെ നിയന്ത്രണവും തെറ്റുന്നു. തങ്ങളെ കൊല്ലാനല്ല എന്ന് മനസ്സിലാകുമ്പോള്‍ തെറ്റുകള്‍ സമ്മതിച്ചു ഭാര്യയോടും കുട്ടിയോടും എല്ലാം തുറന്നു പറയാം എന്ന് കൂട്ടുകാര്‍ ശിവന്കുട്ടിക്കു ഉറപ്പുകൊടുക്കുന്നതുമുതല്‍ ഉള്ള മോഹന്‍ലാലിന്‍റെ അഭിനയത്തെ സസൂക്ഷം ശ്രദ്ധിക്കാന്‍ എനിക്ക് കഴിഞ്ഞു. കാരണം എന്‍റെ കൂട്ടുകാരന്‍ എനിക്ക് ക്ലൈമാക്സ് പറഞ്ഞുതന്നത് എനിക്ക് അനുഗ്രഹമായി. അതിനു ശേഷം അസാധ്യമായ ഒരു അഭിനയ അനുഭവം തന്നെ ലാലേട്ടന്‍ കാഴ്ചവച്ചിട്ടുണ്ട്‌. എല്ലാം കഴിഞ്ഞു കൂട്ടുകാരെ ജീവനോടെ തിരിച്ചു അയക്കുമ്പോഴും ആ വണ്ട്‌ അവിടെ വട്ടമിട്ടുപറക്കുകയാണ്. അഭിയനതിന്റെ സൂക്ഷ്മ ഭാവങ്ങളുമായി ലാലേട്ടന്‍ കളം നിറയുമ്പോള്‍, ബ്ലെസി എന്ന സംവിധായകന് ഒരു നല്ല കൈയടി കൊടുക്കാം കാരണം, മോഹന്‍ലാല്‍, മമ്മൂട്ടി തുടങ്ങിയ മഹാരഥന്‍മാരായ അഭിനയതക്കളെ കിട്ടുമ്പോഴും, സിനിമ തട്ടികൂട്ടിയെടുക്കുന്ന ചില സംവിധായകര്‍ക്ക്(പുതിയതും, പഴയതുമായ) ഈ ചിത്രം ഒരു പാഠം ആയിരിക്കും. ഇത് എന്‍റെ അഭിപ്രായം മാത്രമാണ്. എന്നാലും ഒന്ന് വിലയിരുത്തുക പോലും ചെയ്യാതെ കേട്ടപാതി കേള്‍ക്കാത്തപാതി കൊള്ളില്ല എന്നും, പോളിയെന്നും പറയുന്നവരുടെ വാക്കുകള്‍ക്ക് വിലകൊടുക്കതിരിക്കുക, കാരണം ലാലേട്ടനെ പോലുള്ളവരുടെ ഇത്തരം ചിത്രങ്ങള്‍ വല്ലപ്പോഴുമേ ഉണ്ടാകൂ.

4 comments:

madhumuraleekrishnan said...

kazhchakkum palunkinum shesham athupole nalloru blessy chithram.mohanlaalum mammoottiyeppole oru abhinaya chakravarthiyaanennu bodhyappeduthunna chithram.bhoothakkannadi,thaniyaavarthanam thudangiya nalla cinemakal kanda malayaliye atharanam abhinaya muhoorthangalilekk kondu pokaan mohan laalinte sivan kutty kku oru paridhi vare saadhichu....

mallulyrics said...

mohanla blessy...another hit

movie simply great...

brutely and innocent

Anonymous said...

ചേട്ടന്‍ മോഹന്‍ലാലിന്റെ ആരാധകനാണല്ലേ, ഫസ്റ്റ് കമന്റിട്ട ചേട്ടന്‍ മമ്മൂട്ടിയുടേയും...

Lenin said...

ബ്ലെസ്സിയും പഴയ വീഞ്ഞും.

മലയാള സിനിമാ പ്രേക്ഷകര്‍ക്കു നല്‍കാന്‍ ബ്ലസ്സി യുടെ കയ്യില്‍ എന്താണുള്ളതു? എന്ന ചോദ്യം ഒരിക്കല്‍ കൂടി മനസ്സില്‍ ഉയര്‍ന്നു. ഭ്രമരം കണ്ടു.വേണമെങ്ങില്‍ മറ്റ്‌ അനേകം സുഹ്രുത്തുക്കളേ പോലെ ‘പടം കൊള്ളില്ല, ലാലേട്ടന്‍ പക്ഷെ അടിപൊളി’,എന്ന മുന തേഞ്ഞ ഡയലോഗു പറയാം.പടം സ്ലൊ ആണു എന്ന മൊഡേണ്‍ കമന്റൊ മലയാളി യുവത്വത്തിന്റെ സ്ഥിരം സ്കീമായ ഫസ്‌ റ്റ്‌ ഹാഫ്‌-സെക്കന്റ്‌ ഹാഫ്‌ അനാലിസിസ്‌ ആവാം.
പക്ഷെ ഉള്‍കാംബുള്ള കഥാപാത്രങ്ങളെ ഭദ്രമായി അവതരിപ്പിക്കാന്‍ പറ്റുന്ന നടീ നടന്മാരെ അനുഭവങ്ങളെ തൂലികയിലേക്ക്‌ ആവാഹിക്കാനാകാത്ത രചനയിലൂടെ പാഴാക്കുന്നത്‌ കണ്ടിട്ട്‌ വേദന തോന്നി.
കൂട്ടുകാരന്റെ മകളെ കയ്യിലെടുക്കാന്‍ ജീപ്പ്പ്‌ ഡ്രൈവര്‍ ഗിറ്റാര്‍ കയ്യിലെടുക്കുന്ന സീന്‍ കണ്ടു ഉള്ളില്‍ ചിരിച്ചു പോയി.ഹൈ റേഞ്ഞിലെ മലനിരകളില്‍ തണുപ്പത്ത്‌ ജീവിക്കാന്‍ വേണ്ടി വളയം പിടിക്കുന്ന ഒരുപാട്‌ ഡ്രൈവര്‍മാര്‍ കേരളത്തിലുണ്ടു….പക്ഷെ ജുവന്‍യ്‌ല്‌ ഹോമില്‍ ചെറുപ്പത്തിലെ അയയ്കപ്പെട്ട ഒരു ഹതഭാഗ്യന്റെ കഥ പറയുന്നതിനിടെ അയാള്‍ ഒരു മൊഡെര്‍ണ്‍ അടുക്കളയില്‍ കയറി ചിക്കന്‍ ബിരിയാണി പാകം ചെയ്യുന്നതും അധികാരത്തോടെ അയല്വക്കത്തെ ബ്രാഹ്മിന്‍ സ്ത്രീക്കു പ്രെത്യേകം വെജ്‌ ബിരിയാണി തയാര്‍ ചെയ്യുന്നതും ഒക്കെ കണ്ടു കോം പ്രമൈസ്സ്‌ എന്ന വാക്കിന്റെ അര്‍ഥം ആഴത്തില്‍ ചിന്തിചു പോയി. ഒരു സിനിമ യില്‍ ആരാണു കോം പ്രമൈസ്സ്‌ ചെയ്യേന്‍ഡി വരുന്നത്‌? നായകന്റെ കഥാപാത്രത്തിനു വേണ്ടി ഹീറൊയൊ? അതോ ഹീറോയ്ക്കു വേണ്ടി കഥാപാത്രമോ? ഇപ്പോള്‍ പത്മരാജന്റെ ശിഷ്യത്വതിന്റെ ഭാരിച്ച ഉത്തരവാദിത്വം പേറുന്ന ബ്ലെസ്സിയും മൂന്നാംകിട മലയാള സിനിമകളുടെ പിതാവു വിനയനും തമ്മില്‍ എന്താണു വ്യത്യാസം?
മോഹന്‍ലാല്‍ രസതന്ത്രത്തില്‍ മുതല്‍ തുടങ്ങേണ്ടി വന്ന സുവിഷേഷകന്റെ റോള്‍,കവലചട്ടംബി കളെ പ്രേഷകര്‍ നെഞ്ഞോടു ചേര്‍ത്തു പുല്‍കും എന്ന സിനിമ യിലെ സ്ഥിരം ഫോര്‍മുലയുടെ മിന്നലാട്ടങ്ങള്‍,പാട്ടില്‍ മാത്രം ഒതുക്കുന്ന ദാംബത്യ ബന്ധങ്ങള്‍,നിരവധി സമ്മര്‍ദങ്ങള്‍ക്കിടയിലും ശത്രുവിന്റെ വീട്ടില്‍ വന്ന് അന്തിയുറങ്ങുബ്ബോഴും രാവിലെ എക്സര്‍ സൈസ്‌ മുടക്കാത്ത ബൊളിവുഡ്‌ നായക സമവാക്യം, ലളിത,ഭൂമിക , തുടങ്ങിയ നടിമാര്‍ക്ക്‌ കഥയില്‍ കൊടുത്ത പ്രാധാന്യം,ഇത്‌ ഒക്കെ കാണുംബൊള്‍ കല്‍കട്ടാ ന്യൂസിന്റെ പരാജയം കേവലം സംവിധായകന്റെ പിടിപ്പുകേടാണെന്നു അന്നു തോന്നിയത്‌ സത്യമായിരുന്നെന്നു തോന്നിപ്പൊകുന്നു.
ഈ സിനിമയില്‍ എന്ത്‌ സൈക്കോ ത്രില്‍ ആണു പ്രേഷകനു തോന്നാന്‍ സംവിധായകന്‍ ഒരുക്കിവച്ചതു?കുറെ ഭൂപ്രക്രുതി കണ്ടു പേടിക്കട്ടെ എന്നോ? അതോ ഇടയ്ക്കിടേ ക്ലൊസ്‌ അപ്പില്‍ നായകന്റെ മുഖം, ഒരു ബാക്‌ ഗ്രൗന്‍ ഡ്‌ മ്യുസിക്കിന്റെ അകന്‍ബടിയൊടെ കാണിച്ചാല്‍ മതിയാകുമായിരുന്നോ? ഒരു ശരിയായ ദാംബത്യജീവിതത്തിന്റെ വ്യാപ്തി,അച്ഛന്‍-മകള്‍ ബന്ധത്തിന്റെ ആഴം,അമ്മക്കു മകനു വെണ്ടി ചെയ്യാന്‍ കഴിയ്യുന്ന ത്യാഗങ്ങളുടെ വലിപ്പം, ഇതൊക്കെ കഥാകാരനു അറിയില്ലാ എങ്ഗില്‍ എവിടെ നിന്നെങ്ഗിലും വായിച്ചോ പരിചയിച്ചോ അറിയേണ്ടിയിരിക്കുന്നു.അപ്പോള്‍ മാത്രമെ ഏച്ചുകെട്ട്‌ ഇല്ലാതെ സത്യസന്ധമായി കഥ പറയാനും കഴിയൂ.